Latest News

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും
X

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയാകും ചോദ്യം ചെയ്യല്‍. രാവിലെ ഒമ്പത് മണിമുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ അഞ്ചുവരെയുമാണ് ചോദ്യം ചെയ്യുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്.

അതേസമയം, പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം ചോദ്യം ചെയ്യലിന് ശേഷമുണ്ടാകും. ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതിനാണ് സാധ്യത. സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ആരോഗ്യ സ്ഥിതി മെച്ചമായാല്‍ ഇബ്രാഹിം കുഞ്ഞിനെ ജയിലിലേക്ക് മാറ്റാന്‍ ജാമ്യഹര്‍ജി തള്ളികൊണ്ട് ഹെക്കോടതിയും ഉത്തരവിട്ടിരുന്നു.




Next Story

RELATED STORIES

Share it