Latest News

പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ സ്ഥാനാർഥിയായേക്കും

പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ സ്ഥാനാർഥിയായേക്കും
X

പാലക്കാട് : പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയ്ക്ക് സിപിഎമ്മിൽ ധാരണയായി. പി സിനായിരിക്കും പാലക്കാട് മൽസരിക്കുക. എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.

സരിന്റെ പേര് തീരുമാനിച്ചെങ്കിലും, യുഡിഎഫ് അടക്കമുള്ള എതിർ പാർട്ടികൾ ആരെ ഇറക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ. മന്ത്രി എം.ബി. രാജേഷ് തൃത്താലയിൽ തന്നെ ജനവിധി തേടും. മറ്റ് സിറ്റിങ്ങ് എംഎൽഎമാരെയും നിലനിർത്താനാണ് ജില്ലാ നേതൃത്വത്തിന്റെ ശുപാർശ.

Next Story

RELATED STORIES

Share it