Latest News

കൊവിഡ് 19: പാകിസ്താനില്‍ മരണം മൂന്നായി

കൊവിഡ് 19 രോഗത്തെ നേരിടാന്‍ ട്രഷറി, പ്രതിപക്ഷ മെംബര്‍മാരുടെ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

കൊവിഡ് 19: പാകിസ്താനില്‍ മരണം മൂന്നായി
X

സിന്ധ്: പാകിസ്താനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. സിന്ധില്‍ 77കാരനായ ഒരു പുരുഷനാണ് വെള്ളിയാഴ്ച മരിച്ചതെന്ന് പാക് ആരോഗ്യ മന്ത്രി ഡോ. അസ്ര ഫസല്‍ പെച്ചുഹൊ അറിയിച്ചു.

മരിച്ചയാള്‍ക്ക് കൊവിഡിനു പുറമെ നിരവധി രോഗങ്ങളുണ്ടായിരുന്നു. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നതിനു പുറമേ കാന്‍സര്‍ ബാധിതനുമായിരുന്നു. കാന്‍സര്‍ പിന്നീട് സുഖപ്പെട്ടു.

പാകിസ്താനില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 451 ആയി. ഖൈബര്‍ പ്രവിശ്യയിരുന്നു ആദ്യത്തെ രണ്ട് മരണങ്ങളും.

രോഗത്തെ നേരിടാന്‍ ട്രഷറി, പ്രതിപക്ഷ മെംബര്‍മാരുടെ ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it