Latest News

പത്മരാജനെതിരായ പീഡനക്കേസ്: പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയം-എന്‍ഡബ്ല്യൂഎഫ്

പത്മരാജനെതിരായ പീഡനക്കേസ്:  പ്രതിഷേധക്കാര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയം-എന്‍ഡബ്ല്യൂഎഫ്
X

കോഴിക്കോട്: ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ പ്രതിയായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലിസ് നടപടി അത്യന്തം അപലപനീയമാണെന്നു എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് എം ഹബീബ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെയും പോലിസിന്റെയും സംഘപരിവാര്‍ വിധേയത്വം വെളിപ്പെടുത്തുന്നതാണ് ഇത്തരം നടപടികള്‍. ഏപ്രില്‍ 15ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത് പോലിസിലെ സംഘപരിവാര്‍ സ്വാധീനം ഉറപ്പിക്കുന്നതാണ്. കുറ്റപത്രം വൈകിപ്പിക്കുന്നത് കേസ് ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പ്രതിയെ സംരക്ഷിക്കാനുള്ള പോലിസ് നീക്കവും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും പീഡനത്തിനിരയായ വിദ്യാര്‍ഥിയോടുളള നീതി നിഷേധമാണ്. പ്രതിഷേധങ്ങളെ വംശീയാധിക്ഷേപത്തിലൂടെയും ക്രൂരമായ മര്‍ദ്ദനങ്ങളിലൂടെയും ഇല്ലായ്മ ചെയ്യാമെന്നത് സര്‍ക്കാരിന്റെയും പോലിസിന്റെയും വ്യാമോഹമാണ്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ഗൗരവതരമായി കണക്കിലെടുത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Padmarajan Pocso case: NWF against Police brutality



Next Story

RELATED STORIES

Share it