Latest News

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ പി ടി കുഞ്ഞുമുഹമ്മദും

തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു' എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നല്‍കിയത്. '

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ പി ടി കുഞ്ഞുമുഹമ്മദും
X

കോഴിക്കോട്‌ : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമുഖ ചലച്ചിത്രകാരന്‍ പി ടി കുഞ്ഞുമുഹമ്മദും സിനിമയാക്കുന്നു. ഷഹീദ് വാരിയംകുന്നന്‍ എന്നു പേരിട്ട സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പി ടി കുഞ്ഞിമുഹമ്മദാണ് സിനിമ സംവിധാനം ചെയ്യുന്നത്.

'തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു' എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നല്‍കിയത്. 'വിശ്വാസപൂര്‍വം മന്‍സൂര്‍' ആണ് പി ടി കുഞ്ഞിമുഹമ്മദിന്റെ സംവിധാനത്തില്‍ അവസാനമിറങ്ങിയ ചിത്രം. 2017ല്‍ ആണിത് പുറത്തിറങ്ങിയത്. മഗ്രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ആഷിഖ് അബുവും സിനിമയാക്കുന്നുണ്ട്. ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികമായ 2021ലാണ് സിനിമാ നിര്‍മാണം ആരംഭിക്കുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

p t kuni muhammad making film about variyankunnath kunjahammad haji

Next Story

RELATED STORIES

Share it