Latest News

പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ ഫെബ്രുവരി 10നു മുമ്പ് പൂര്‍ത്തീകരിക്കണം

പിഎം കിസാന്‍ ആനുകൂല്യം: നടപടികള്‍ ഫെബ്രുവരി 10നു മുമ്പ് പൂര്‍ത്തീകരിക്കണം
X

കൊച്ചി: പിഎം കിസാന്‍ (പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി) 13ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍, ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിങ്, ഇ കെ വൈസി, പിഎഫ്എംഎസ് ഡയറക്ട് ബെനെഫിറ്റ് ട്രാന്‍സ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമായും 2023 ഫെബ്രുവരി 10 നു മുമ്പായി പൂര്‍ത്തീകരിക്കണമെന്ന് സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ചു ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it