World

ഇസ്രായേലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

ഇസ്രായേലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു
X

തിരുവനന്തപുരം: ഇസ്രായേലില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കില്‍ എസ് എസ് ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രായേലിലെ തെല്‍ അവീവില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.

താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ സുരേഷ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വര്‍ഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.



Next Story

RELATED STORIES

Share it