Latest News

കസ്റ്റഡി കാലാവധി തീര്‍ന്നു; ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കസ്റ്റഡി കാലാവധി തീര്‍ന്നു; ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
X

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ പി ചിദംബരത്തെ ഡല്‍ഹി ഹൈക്കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇഡി ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കൂടുതല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ചിദംബരം തിഹാര്‍ ജയിലിലേക്ക് തിരിച്ച് പോവേണ്ടിവരും. അതേസമയം, ചിദംബരം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി ചിദംബരത്തിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ഇഡി കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചിദംബരത്തിന് പുറത്തിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

ഐഎന്‍എക്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണം. സഹായം ലഭിച്ചതിലൂടെ കമ്പനി വിദേശത്ത് നിന്ന് 305 കോടി രൂപ സമാഹരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it