Latest News

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം; ആരോപണവുമായി വീണ്ടും പി സി ജോര്‍ജ്

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം; ആരോപണവുമായി വീണ്ടും പി സി ജോര്‍ജ്
X

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ വീണ്ടും ആരോപണമുന്നയിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് ഇതിന് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡി അന്വേഷിച്ച് തെളിയിക്കട്ടെയെന്നും പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയും മകളും വലിയ സാമ്പത്തിക റാക്കറ്റിന്റെ ഭാഗമാണ്. മുഖ്യമന്ത്രി അമേരിക്കയില്‍ പോയി വന്നാല്‍ പിന്നാലെ വീണയും പോവും. മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോഴും ആസ്‌ത്രേലിയയില്‍ പോയപ്പോഴും മകളും പിന്നാലെ പോയത് എന്തിനാണെന്നും ജോര്‍ജ് ചോദിച്ചു. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും മകള്‍ വീണാ വിജയനും ഒരുമിച്ചുള്ള സാമ്പത്തിക റാക്കറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷിക്കണം. പ്രധാനമന്ത്രിയെ അടക്കം കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ നിരന്തരമായി അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്റെ ഭാര്യയുള്‍പ്പടെയുള്ളവരെ പ്രതിയാക്കാന്‍ നീക്കം നടക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പീഡനപരാതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജോര്‍ജിനെ തിരുവനന്തപുരം മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, രാത്രി ജോര്‍ജിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it