Latest News

പി ബിജു ഫണ്ട് തിരിമറി; മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കള്ളക്കഥയെന്ന് ഡിവൈഎഫ്‌ഐ

ഇതു സംബന്ധിച്ച് ഒരു പരാതിയും സംസ്ഥാന കമ്മിറ്റിയ്ക്ക് കിട്ടിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

പി ബിജു ഫണ്ട് തിരിമറി; മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കള്ളക്കഥയെന്ന് ഡിവൈഎഫ്‌ഐ
X

തിരുവനന്തപുരം: അന്തരിച്ച നേതാവ് പി ബിജുവിന്റെ പേരില്‍ ഡിവൈഎഫ്‌ഐ പിരിച്ച ഫണ്ടില്‍ തിരിമറിയെന്നത് കള്ളക്കഥയെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണിത്. ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ ആണ് ശ്രമം. ഒരു പരാതിയും സംസ്ഥാന കമ്മിറ്റിയ്ക്ക് കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

പി ബിജുവിന്റെ പേരില്‍ തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവന്‍ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരായിരുന്നു ആരോപണം. പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്.

ഒരു വര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. ഇതില്‍ മേല്‍ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രം. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.

മെയ് മാസം 7ന് ചേര്‍ന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തിലുണ്ടായ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പല ഘട്ടമായി 13200 ത്തോളം രൂപ കൂടി മേല്‍ കമ്മറ്റിയില്‍ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്. അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം.

Next Story

RELATED STORIES

Share it