Latest News

ബാല്യകാല ലൈംഗിക അതിക്രമം നേരിട്ടവര്‍ ഒരു ബില്യണിലധികം; പുരുഷന്‍മാരില്‍ 13 ശതമാനം അതിക്രമത്തിന് ഇരയായവര്‍, പഠനം

ബാല്യകാല ലൈംഗിക അതിക്രമം നേരിട്ടവര്‍ ഒരു ബില്യണിലധികം; പുരുഷന്‍മാരില്‍ 13 ശതമാനം അതിക്രമത്തിന് ഇരയായവര്‍, പഠനം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍, 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ 30 ശതമാനത്തിലധികവും പുരുഷന്മാരില്‍ 13 ശതമാനവും കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് റിപോര്‍ട്ട്. ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 2023 ല്‍ ഏകദേശം 608 ദശലക്ഷം സ്ത്രീകള്‍ അടുത്തറിയാവുന്നവരില്‍ നിന്നുതന്നെ അക്രമത്തിന് വിധേയരായിട്ടുണ്ട്, അതായത് അവരുടെ പങ്കാളികളില്‍ നിന്നു തന്നെയെന്ന് കണക്കുകള്‍ പറയുന്നു. ലോകമെമ്പാടുമുള്ള 15 വയസും അതില്‍ കൂടുതലുമുള്ള ഒരു ബില്യണിലധികം ആളുകള്‍ കുട്ടിക്കാലത്ത് ലൈംഗിക അതിക്രമം അനുഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും അടുത്ത പങ്കാളികളില്‍ നിന്നുള്ള അതിക്രമങ്ങളും മൂലം നിരവധി പേരെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നത്. അതില്‍ തന്നെ വിഷാദം പോലെയുള്ള അസുഖങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമായി 145,000 മരണങ്ങള്‍ക്ക് പങ്കാളിയില്‍ നിന്നുള്ള അതിക്രമം കാരണമായി. ഇതില്‍ ഭൂരിഭാഗവും കൊലപാതകം, ആത്മഹത്യ, എച്ച്‌ഐവി/എയ്ഡ്‌സ് എന്നിവ മൂലമാണ്. 2023ല്‍ ഏകദേശം 30,000 സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഗവേഷകര്‍ കണക്കാക്കുന്നു.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ ഫലമായി 2023 ല്‍ ലോകമെമ്പാടും 290,000 മരണങ്ങള്‍ ഉണ്ടായതായി പഠനം കണ്ടെത്തി, പ്രധാനമായും ആത്മഹത്യ, എച്ച്‌ഐവി/എയ്ഡ്‌സ്, ടൈപ്പ് 2 പ്രമേഹം എന്നിവ മൂലമാണെന്ന് പഠനം കണ്ടെത്തി. അക്രമം മൂലമുണ്ടാകുന്ന ആരോഗ്യ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് നിയമപരമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക, ലിംഗസമത്വം പ്രോല്‍സാഹിപ്പിക്കുക, അതിജീവിച്ചവര്‍ക്കുള്ള പിന്തുണ നല്‍കല്‍ തുടങ്ങിയ പ്രതിരോധ നടപടികളുടെ അടിയന്തിര ആവശ്യകതയും ഈ കണ്ടെത്തലുകള്‍ അടിവരയിടുന്നുവെന്ന് സംഘം പറഞ്ഞു.

2023-ല്‍ ഇന്ത്യയിലെ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അഞ്ചിലൊന്നില്‍ കൂടുതല്‍ പേക്ക് പങ്കാളികളില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഏകദേശം 30 ശതമാനം പേര്‍ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോയവരാണെന്നും മറ്റൊരു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നണ്ട്. നവംബറില്‍ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ഈ റിപോര്‍ട്ട് പ്രകാരം, ലോകമെമ്പാടും, മൂന്നില്‍ ഒരാള്‍, അതായത് 840 ദശലക്ഷം പേര്‍, ജീവിതകാലത്ത് പങ്കാളിയില്‍ നിന്നോ ലൈംഗികാതിക്രമത്തില്‍ നിന്നോ പീഡനം അനുഭവിച്ചിട്ടുണ്ട് .2000 മുതല്‍ ഈ കണക്കില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it