Latest News

റഷ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5,000 പേര്‍ക്ക് കൊവിഡ്

റഷ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5,000 പേര്‍ക്ക് കൊവിഡ്
X

മോസ്‌കോ: റഷ്യയില്‍ ഇന്ന് 5,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 9,17,884 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

ഇന്ന് മാത്രം റഷ്യയില്‍ 119 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 15,617 ആയി. രാജ്യതലസ്ഥാനമായ മോസ്‌കോയില്‍ 695 കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്.

ഇതുവരെ റഷ്യയില്‍ 7,29,411 പേര്‍ രോഗമുക്തരായെന്ന് റഷ്യന്‍ കൊവിഡ് റെസ്‌പോണ്‍സ് സെന്ററിനെ ഉദ്ധരിച്ച് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. 2,29,391 പേര്‍ നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് ഇതുവരെ 32.2 ദശലക്ഷം പേരാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയിലാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം റഷ്യയുടെ അവകാശവാദത്തെ വിവിധ കേന്ദ്രങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it