Latest News

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഹാഷിന്‍ ജിത്തുവിനെ ആദരിച്ചു

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഹാഷിന്‍ ജിത്തുവിനെ ആദരിച്ചു
X

അരീക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹാഷിന്‍ ജിത്തുവിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ആദരിച്ചു. വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റലില്‍വച്ച് നടന്ന പരിപാടിയില്‍ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ രാജേഷ് ഉപഹാരം കൈമാറി.

ചടങ്ങില്‍ സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കിരീടം നേടിയ മലപ്പുറം ജില്ലാ ടീമിന്റെ ക്യാപ്റ്റനും ഗോളി കീപ്പറുമായി പെരുപറമ്പ് സ്വദേശി സിദാനെയും ആദരിച്ചു.

ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ രാജേഷ്, അരീക്കോട് ഗ്രാമപഞ്ചായത്ത്ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൗഷിര്‍ കല്ലട, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ സര്‍വീസസ് ഡോ ടി.പി ദില്‍ഷാദ്, സിഒഒ നസീര്‍ മുബാറക്, ക്ലസ്റ്റര്‍ ഹെഡ് സബ്‌സാദ്, ഹോസ്പിറ്റല്‍ പിആര്‍ഒനസ്‌റുള്ള കാഞ്ഞിരാല എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it