Latest News

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു
X

ലോസ് ഏഞ്ചലസ്: ഓസ്‌കര്‍ പുരസ്‌കാര ജേതാവും അമേരിക്കന്‍ നടനുമായ വില്യം ഹര്‍ട്ട് അന്തരിച്ചു. ഞായറാഴ്ച യുഎസ്സില്‍ സ്വവസതിയിലായിരുന്നു അന്ത്യം. 2018 മുതല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗബാധയ്ക്ക് ചികില്‍സയിലായിരുന്നു. കാന്‍സര്‍ മൂര്‍ച്ഛിച്ചാണോ മരണമെന്ന് വ്യക്തമല്ല.

തന്റെ 72ാം വയസ്സില്‍ തന്റെ പിതാവ് സമാധാനപൂര്‍വം കുടുംബത്തിനൊപ്പം തന്റെ അവസാന നിമിഷം കഴിച്ചുകൂട്ടിയതായി മകന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ദി ബിഗ് ചില്‍, എ ഹിസ്റ്ററി ഓഫ് വയലന്‍സ് തുടങ്ങിയ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

ഗോര്‍ക്കി പാര്‍ക്കിലെ (1983)റഷ്യന്‍ പോലിസ് ഓഫിസര്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കഥാപാത്രമാണ്. വൂഡി അലന്റെ ആലിസിലെ(1990) ധനികനായ ഭര്‍ത്താവും ശ്രദ്ധേയമായിരുന്നു.

1986ലെ കിസ് ഓഫ് ദി സ്‌പൈഡര്‍ വുമണിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. 1980 മുതല്‍ ഹോളിവുഡില്‍ സജീവമായിരുന്നു.

Next Story

RELATED STORIES

Share it