Latest News

10,000 കര്‍ഷകരുടെ റാലിയെങ്കിലും സംഘടിപ്പിക്കൂ; മമതാ ബാനര്‍ജിക്ക് വെല്ലുവിളിയുമായി ബംഗാള്‍ ബിജെപി മേധാവി

10,000 കര്‍ഷകരുടെ റാലിയെങ്കിലും സംഘടിപ്പിക്കൂ; മമതാ ബാനര്‍ജിക്ക് വെല്ലുവിളിയുമായി ബംഗാള്‍ ബിജെപി മേധാവി
X

കൊല്‍ക്കൊത്ത: കര്‍ഷകര്‍ക്കുളള കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ മമതാബാനര്‍ജിക്കെതിരേ വെല്ലുവിളിയുമായി ബംഗാള്‍ ബിജെപി മേധാവി ദിലീപ് ഘോഷ്. കഴിവുണ്ടെങ്കില്‍ പതിനായിരം കര്‍ഷകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാന്‍ ദിലീപ് ഘോഷ് മമതാ ബാനല്‍ജിയെ വെല്ലുവളിക്കുക മാത്രമല്ല, ബിജെപിക്ക് അതിന്റെ അഞ്ചിരിട്ടി കര്‍ഷകരെ അണിനിരത്തി റാലിനടത്താനാവുമെന്നും അവകാശപ്പെട്ടു.

''പതിനായിരം കര്‍ഷകരെ സംഘടിപ്പിക്കാനും കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിക്കാനും ഞാന്‍ മമതാ ബാനര്‍ജിയെയും നേതാക്കളെയും വെല്ലുവിളിക്കുന്നു. ഞങ്ങള്‍ക്ക് 50,000 കര്‍ഷകരെ സംഘടിപ്പിക്കാന്‍ കഴിയും. കര്‍ഷകര്‍ മോദിക്കൊപ്പമാണ്''- നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വച്ച് ദിലീപ് ഘോഷ് പറഞ്ഞു.

''ബംഗാളിലെ കര്‍ഷകര്‍ ത്രിണമൂലിനൊപ്പമല്ല, മമതാ ബാനര്‍ജി സമരംചെയ്യുന്ന കര്‍ഷകരെ കാണാന്‍ ദൂതന്മാരെ ന്യൂഡല്‍ഹിയിലേക്ക് അയക്കുന്നുണ്ട്. പക്ഷേ, സ്വന്തം സംസ്ഥാനത്ത് സമരം അനുവദിക്കുന്നില്ല''- ഘോഷ് കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടി മമതാ ബാനര്‍ജി അഞ്ച് ത്രിണമൂല്‍ പാര്‍ലമെന്റ് അംഗങ്ങളെ സിംഘു അതിര്‍ത്തിയിലേക്ക് അയച്ചിരുന്നു. സമരക്കാരുമായി മമത സംസാരിക്കുകയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

മമതാ ബാനര്‍ജിക്കെതിരേ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയും ബംഗാള്‍ ഗവര്‍ണറും രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ 70 ലക്ഷം കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സ്‌കീം വഴി വിതരണം ചെയ്യുന്ന 6,000 രൂപയുടെ പ്രതിമാസ ആനുകൂല്യം മമത തടഞ്ഞുവയ്ക്കുകയാണെന്ന് മോദി ആരോപിച്ചു. പാതി നുണകളും വളച്ചൊടിച്ച സത്യങ്ങളും വഴി മോദി ജനങ്ങളെ വഴിതെറ്റിക്കുകയാണെന്ന് മമതാബാനര്‍ജിയും തിരിച്ചടിച്ചു.

Next Story

RELATED STORIES

Share it