Latest News

പ്രതിപക്ഷ പ്രതിഷേധം: ലോക്‌സഭ 2 മണി വരെ യോഗം പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം: ലോക്‌സഭ 2 മണി വരെ യോഗം പിരിഞ്ഞു
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ ഉച്ചക്ക് 2 മണിവരെ യോഗം പിരിഞ്ഞു.

11.45നാണ് യോഗം പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്. ആദ്യം 12 മണി വരെയും പിന്നീട് 12.30വരെയും പിന്നീട് അത് 2 മണിവരെയും ദീര്‍ഘിപ്പിക്കുകയായിരുന്നു.

വര്‍ഷകാല സമ്മേളനത്തിന്റെ ആറാം ദിവസമായ ഇന്ന് പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളിയോടെയാണ് സമ്മേളനം തുടങ്ങിയത്.

കര്‍ഷക സമരവും പഗസസ് ഫോണ്‍ ചോര്‍ത്തലുമാണ് പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളിലും പാര്‍ലമെന്റില്‍ സമാനമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. അതേസമയം ബഹളത്തിനിടയില്‍ രണ്ട് സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയത് കടുത്ത വിമര്‍ശനത്തിന് കാരണമായി.

Next Story

RELATED STORIES

Share it