Latest News

മഴയില്‍ വിളനാശം സംഭവിച്ച് ഉള്ളി; വില കൂടുമെന്ന് കര്‍ഷകര്‍

മഴയില്‍ വിളനാശം സംഭവിച്ച് ഉള്ളി; വില കൂടുമെന്ന് കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കനത്ത മഴയില്‍ വലഞ്ഞ് ഉള്ളികര്‍ഷകര്‍. മഹാരാഷ്ട്രയില്‍ പെയ്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയാണ് നശിച്ചത്. ഇതോടെ വരും മാസങ്ങളില്‍ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ക്ഷാമം നേരിടുന്നതിനാല്‍ ഉള്ളിക്ക് വലിയ വിലയാകും ഉണ്ടാകുക. നാസിക്കില്‍ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഉള്ളി നശിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ടുലക്ഷത്തിധികം കര്‍ഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ക്വിന്റലിന് 4,000 മുതല്‍ 5,000 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോള്‍ 900 വരെയാണ് കിട്ടുന്നതെന്നും കിലോയ്ക്ക് എട്ട് രൂപ വില കിട്ടിയാല്‍ എങ്ങനെ കൃഷിയിറക്കുമെന്നുമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലാണെന്നും അത്രയും മുടക്കാന്‍ കയ്യില്‍ കാശില്ലെന്നും കര്‍ഷകര്‍ പറയുന്നു.

Next Story

RELATED STORIES

Share it