സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കപ്പന്റെ(76) മരണം കൊവിഡ് ബാധകാരണമാണെന്നാണ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് എത്തിയ തങ്കപ്പന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നു.
മുംബൈയില്‍ നിന്നും എത്തിയപ്പോള്‍ തന്നെ രോഗബാധിതനായ തങ്കപ്പനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു മരണം. തങ്കപ്പന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്നലെയും ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ജൂണ്‍ 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി കൊവിഡ് ബാധിതനാണെന്നാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം ഇന്നലെയായിരുന്നു പുറത്ത് വന്നത്.
one more covid 19 death in kerala
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT