Latest News

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

കുറവിലങ്ങാട്: എംസി റോഡില്‍ കുര്യനാട് ചീങ്കല്ലേല്‍ വളവ് ഭാഗത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.ഇന്നുപുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലിസും കടുത്തുരുത്തി അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it