Latest News

കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
X

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കക്കാട് സ്വദേശി ബഷീറാ(50)ണ് പിടിയിലായത്. കോഴിക്കോട് ബീച്ചില്‍ വച്ച് പരിചയപ്പെട്ട കുട്ടിയെ തന്ത്രപൂര്‍വം വിളിച്ചുകൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പഴയ ബൈക്ക് കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രതി ബീച്ചിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലെത്തിയ വിദ്യാര്‍ഥി അധ്യാപികയോട് വിവരം പറയുകയും, അധ്യാപിക ഉടന്‍ തന്നെ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്ത പോലിസ് കോഴിക്കോട് ബീച്ചില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it