Latest News

ഓണാഘോഷം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുമായി എക്‌സൈസ്

ഓണാഘോഷം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുമായി എക്‌സൈസ്
X

തൃശൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് എക്‌സൈസ് വകുപ്പ്. സെപ്തംബര്‍ 12 വരെ ജില്ലയില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലയളവായി അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പ്രഖ്യാപിച്ചതോടെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കണ്‍ട്രോള്‍ റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രേംകൃഷ്ണ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത്, വ്യാജമദ്യത്തിന്റെ നിര്‍മ്മാണവും വിതരണവും തടയുക എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്.

ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ വഴിയും ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ രണ്ട് സ്‌െ്രെടക്കിങ്ങ് ഫോഴ്‌സുകളെയും ഹൈവേ പട്രോളിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

അനധികൃതമായ സ്പിരിറ്റ് സംസ്ഥാനത്തേയ്ക്ക് കടത്തുന്നതായോ, കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും, കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച് പരാതി അറിയിക്കാന്‍

സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം 0471 2332073

ജില്ലാ കണ്‍ട്രോള്‍ റൂം 0487 2361237 9447178060, 9496002868

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ തൃശൂര്‍ 9447178060

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ തൃശൂര്‍ 9496002868

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് 9400069582

തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ് 0487 232 7020, 9400069583

ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസ് 0480 28328009400069589

വടക്കാഞ്ചേരി സര്‍ക്കിള്‍ ഓഫീസ് 0484 232407 9400069585

വാടാനപ്പിള്ളി സര്‍ക്കിള്‍ ഓഫീസ് 0487 2290005 9400069587

കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഓഫീസ് 0480 28093390 9400069591

Next Story

RELATED STORIES

Share it