- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം നാളെ മുതല്‍ നടക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി ചെലവിട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
2016ന് ശേഷം സപ്ലൈകോയില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വില മാറിയിട്ടില്ല. വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച് നവകേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റുകളെ എതിര്‍ക്കുക മാത്രമല്ല, കോര്‍പ്പറേറ്റുകള്‍ അല്ലാത്ത ബദല്‍ ഇവിടെയുണ്ട് എന്ന സന്ദേശം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്തംബര്‍ 4, 5, 6, 7 ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ പോര്‍ട്ടബിലിറ്റി സംവിധാനം
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി ഒണക്കിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ അനുവാദം ഉണ്ടാകൂ എന്ന് മന്ത്രി ആവര്‍ത്തിച്ചു. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാല്‍ സെപ്തബര്‍ 4, 5, 6, 7 തിയ്യതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ അവസരമുണ്ടാകും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷകന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
14 ഇനങ്ങള്‍,പപ്പടത്തിനും ശര്‍ക്കരക്കും പകരം മില്‍മ നെയ്യും കശുവണ്ടി പരിപ്പും
ഓഗസ്റ്റ് 23,24 തിയ്യതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തിയ്യതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ നീല കാര്‍ഡുളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തിയ്യതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തിയ്യതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.
തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം ഇക്കുറി മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിറ്റിലുള്ളത്
കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്‌പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
തുണിസഞ്ചി
RELATED STORIES
ജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT