Latest News

കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിക്കാന്‍ ആഹ്വാനവുമായി പ്രധാനമന്ത്രി

130 കോടി ഇന്ത്യക്കാര്‍ ആരും തനിച്ചല്ലെന്ന സന്ദേശം പകരുന്നതിന്റെ ഭാഗമാണ് ഇതെന്ന് പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിക്കാന്‍ ആഹ്വാനവുമായി പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ദീപം തെളിയിച്ച് മുഴുവന്‍ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 5ാം തിയ്യതി രാത്രി 9 മണിക്കാണ് ദീപം തെളിയിക്കേണ്ടത്. ആ സമയം മണ്‍ചെരാത്, ദീപം, മെഴുകുതിരി, ടോര്‍ച്ച്, ഫ്‌ലാഷ്‌ലൈറ്റ് അങ്ങനെ എന്തും ഉപയോഗിക്കാം. ഒമ്പത് മിനിട്ടാണ് കത്തിച്ചുവെക്കേണ്ടത്.

''ഈ ഞായറാഴ്ച, ഏപ്രില്‍ 5ന് കൊറോണയുടെ ഇരുട്ടിനെ നാം വെളിച്ചം കൊണ്ട് നേരിടുന്നു. അന്നേ ദിവസം നിങ്ങളുടെ ഒമ്പത് മിനിട്ട് എനിക്ക് വേണം. ആമസയത്ത് ബാല്‍ക്കണിയിലോ വാതില്‍പടിയിലോ ഒരു ടോര്‍ച്ച്, ഫ്‌ലാഷ് ലൈറ്റ്, മെഴുകുതിരി, ദീപം എന്നിവയിലേതെങ്കിലുമൊന്ന് കത്തിച്ചുവയ്ക്കുക.'' മോദി പറഞ്ഞു.

130 കോടി ഇന്ത്യക്കാര്‍ ആരും തനിച്ചല്ലെന്ന സന്ദേശം പകരുന്നതിന്റെ ഭാഗമാണ് ഇതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

''എനിക്ക് മറ്റൊരു അപേക്ഷ കൂടിയുണ്ട്. ഇതിനായി ആരും ഒരിടത്തും ഒത്തുകൂടരുത്. ഓരോരുത്തരും അവരാവരുടെ വീടുകളിലാണ് ദീപം തെളിയിക്കേണ്ടത്. സാമൂഹ്യ അകലത്തിന്റെ ലക്ഷ്മണരേഖ പാലിക്കണം''-പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

''ഇന്ന് ജനകോടികള്‍ വീടുകളിലിരിക്കുകയാണ്, കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ എങ്ങനെ വിജയിക്കാനാവുമെന്ന്ചിലരെങ്കിലും കരുതുന്നുണ്ടാവാം. നാം ആരും തനിച്ചല്ല. 130 കോടി ഇന്ത്യക്കാരും ഓരോരുത്തര്‍ക്കുമൊപ്പമുണ്ട്'' -അദ്ദേഹം പറഞ്ഞു.

ജനത കര്‍ഫ്യൂവില്‍ സര്‍ക്കാരിനൊപ്പം നിന്നതിനും പിന്നീട് മാര്‍ച്ച് 22 മുതലുള്ള ലോക്ക് ഡൗണിനോട് സഹകരിച്ചതിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it