Latest News

ഒമിക്രോണ്‍: ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് വികസിപ്പിച്ചെടുക്കുമെന്ന് അഡാര്‍ പൂനവാല

ഒമിക്രോണ്‍: ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് വികസിപ്പിച്ചെടുക്കുമെന്ന് അഡാര്‍ പൂനവാല
X

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തെ ചെറുക്കുന്ന തരത്തിലുള്ള കൊവിഷീല്‍ഡ് ആറ് മാസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡാര്‍ പൂനവാല. ഒമിക്രോണിനെക്കുറിച്ചുള്ള പഠനം ഓക്‌സ്ഫഡില്‍ നടക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്, അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പുതിയ വാക്‌സിന്‍ ഞങ്ങള്‍ പുറത്തിറക്കും. മൂന്നാമത്തെയും നാലാമത്തെയും ഡോസ് നല്‍കല്‍ പരിഗണനയിലുണ്ട്- പൂനവാല പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂനവാല മനസ്സുതുറന്നത്. ഒമിക്രോണിനെ മാത്രം ലക്ഷ്യം വച്ച് വാക്‌സിന്‍ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് വേണ്ടിവരികയാണെങ്കിലും ഇപ്പോഴത്തെ വിലയില്‍ നല്‍കാന്‍ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതേസമയം ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it