ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
സൊമാലിയയില്‍ നിന്ന് ഡിസംബര്‍ 12ന് ഹൈദരാബാദിലെത്തിയ വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച കാണാതായത്.
BY SRF15 Dec 2021 5:38 PM GMT
X
SRF15 Dec 2021 5:38 PM GMT
ഹൈദരാബാദ്: കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച 23 കാരനായ സോമാലിയന്‍ പൗരന്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. സൊമാലിയയില്‍ നിന്ന് ഡിസംബര്‍ 12ന് ഹൈദരാബാദിലെത്തിയ വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തിന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്ന് സൊമാലിയന്‍ വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹൈദരാബാദ് സിറ്റി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരും ഇയാളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ്. കാണാതായ ആളുടെ ചിത്രം പോലിസ് സംഘത്തിന് കൈമാറിയിട്ടുണ്ട്.
കാണാതായ സോമാലിയന്‍ പൗരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT