Latest News

വയോധികനെ ഭാര്യ കുത്തിക്കൊന്നു

വയോധികനെ ഭാര്യ കുത്തിക്കൊന്നു
X

മഞ്ചേരി: മേലാക്കത്ത് വയോധികനെ ഭാര്യ കുത്തിക്കൊന്നു. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞി മുഹമ്മദാണ് (65) മരിച്ചത്. ഇന്ന് രാവിലെ 11നായിരുന്നു സംഭവം. ഭാര്യ നഫീസയെ പോലിലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍ മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ കുഞ്ഞിമുഹമ്മദും നഫിസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Next Story

RELATED STORIES

Share it