- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വില വര്‍ധനവ്; '21ന് രാവിലെ 11ന് 15 മിനിറ്റ്' മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുമെന്ന് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി
ഈ മാസം 21ന് രാവിലെ 11ന് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. ആംബുലന്‍സിനെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്നും സംയുക്ത സമിതി അറിയിച്ചു

തിരുവനന്തപുരം: പെട്രോളിയം വില വര്‍ധന കൊള്ളക്കെതിരെ ഈ മാസം 21ന് രാവിലെ 11ന് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുമെന്ന് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈനായി യോഗം ചേര്‍ന്ന ട്രേഡ് യൂനിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രന്‍(എഐടിയുസി) മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുല്ല (എസ്ടിയു)കെ രത്‌നകുമാര്‍ (യുടിയുസി) സോണിയ ജോര്‍ജ്ജ് (സേവ) വി കെ സദാനന്ദന്‍ (എഐയുടിയുസി) അഡ്വ. ടിബി മിനി (ടിയുസിസി)കളത്തില്‍ വിജയന്‍ (ടിയുസിഐ)കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി) വിവി രാജേന്ദ്രന്‍ (എഐസിടിയു) വി സുരേന്ദ്രന്‍ പിള്ള (ജെ എല്‍യു) കെ ചന്ദ്രശേഖരന്‍ (ഐഎന്‍എല്‍സി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മന്‍ (കെ ടിയുസി (ജോസഫ്) എന്നിവര്‍ പങ്കെടുത്തു.
പെട്രോള്‍ ഡീസല്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ഈ മാസം ഒന്നിന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും, മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം ദുസ്സഹമായി മാറി. 2014ല്‍ മോഡി നല്‍കിയ വാഗ്ദാനം, ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ 50 രൂപയ്ക്കും ഡീസല്‍ 40 രൂപയ്ക്കും നല്‍കുമെന്നായിരുന്നു.
കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള.
ഈ മാസം 21ന് രാവിലെ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. ആംബുലന്‍സ് വാഹനങ്ങളെ ഈ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്നും സംയുക്ത സമിതി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















