ഓയില്‍ കമ്പനികള്‍ വില കൂട്ടി; സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം; ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39 രൂപ വര്‍ധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വര്‍ധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്‌സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേര്‍ന്ന വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ നല്‍കുന്നത്.
നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. എന്നാല്‍ നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വര്‍ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്ക് തന്നെ സംസ്ഥാനത്തെ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ 2022 മാര്‍ച്ച് വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബറില്‍ തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് എടുത്തിട്ടുണ്ട്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMT