Latest News

രാജ്യാന്തര സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഒഐസിസി

രാജ്യാന്തര സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഒഐസിസി
X

ജിദ്ദ: രാജ്യാന്തര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു എം ഹുസ്സൈന്‍ മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുന്‍ ഐ ടി /പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കൊഫെ പൊസേ നിയമ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം കഴിയുന്നതുവരെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി.

കുഞ്ഞാന്‍ പൂക്കാട്ടില്‍, കമാല്‍ കളപ്പാടന്‍, അമീര്‍ മുണ്ടുപറമ്പ്, നജ്മുദ്ദീന്‍ മേല്‍മുറി, നജീബ് കൊന്നൊല എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it