Latest News

ഒഐസി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് അബൂദബിയില്‍ തുടക്കം; സുഷമ സ്വരാജ് പങ്കെടുക്കും

യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സുഷമ സ്വരാജിനെ ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

ഒഐസി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന്  ഇന്ന് അബൂദബിയില്‍ തുടക്കം;  സുഷമ സ്വരാജ് പങ്കെടുക്കും
X

ന്യൂഡല്‍ഹി: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക്ക് കോഓപറേഷന്‍ (ഒഐസി) സംഘടിപ്പിക്കുന്ന 46ാമത് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളണം ഇന്ന് അബൂദബിയില്‍ തുടങ്ങും.സമ്മേലളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസാരിക്കും.യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് സുഷമ സ്വരാജിനെ ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

പാകിസ്ഥാന്‍ ഉള്‍പ്പെടെ 57 രാജ്യങ്ങളിലായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ അതിഥി രാജ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്.രാജ്യത്തെ 18.5 കോടി മുസ്‌ലിംകളുടെ സാന്നിധ്യത്തിനും ഇന്ത്യന്‍സമൂഹത്തിന്റെ വൈവിധ്യത്തിനും ഇസ്ലാമിക ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. കശ്മീര്‍ വിഷയം സമ്മേളത്തിലെ പ്രധാന അജണ്ടയാകും മുസ്‌ലിങ്ങള്‍ ലോകത്ത് നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും.യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.


Next Story

RELATED STORIES

Share it