Latest News

സ്വാഭിമാന്‍ അഞ്ചലില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

സ്വാഭിമാന്‍ അഞ്ചലില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി
X

ഭുവനേശ്വര്‍: മാവോവാദികളുടെ ശക്തികേന്ദ്രമായ സ്വാഭിമാന്‍ അഞ്ചല്‍ പ്രദേശത്ത് എല്ലാ കുടുംബങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്.

ഒഡീഷ ആന്ധ്ര അതിര്‍ത്തിയില്‍ മല്‍ക്കന്‍ഗിരി ജില്ലയിലെ വിശാലമായ പ്രദേശമാണ് സ്വാഭിമാന്‍ അഞ്ചല്‍.

സ്വാഭിമാന്‍ എന്നും തന്റെ ഹൃദയത്തോടൊപ്പമുണ്ടെന്നും സംസ്ഥാനത്തെ പ്രധാന വികസന കേന്ദ്രമാക്കി ഇതിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രദേശത്തെ എല്ലാ കടുംബങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന ഈ പദ്ധതി വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനുളള അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഈ പ്രദേശത്ത് നാല് മൊബൈല്‍ ടവറുകളാണ് ഉള്ളത.് അടുത്ത ദിവസങ്ങളില്‍ 4 ടവറുകളുടെ നിര്‍മാണം ആരംഭിക്കും. അതില്‍ 4ജി സംവിധാനം ഏര്‍പ്പെടുത്തു. 2018 ല്‍ ഈ പ്രദേശത്ത് 100 കോടി രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു. പിന്നീടത് 215 കോടിയായി വര്‍ധിപ്പിച്ചു. ഈ പണം ഉപയോഗിച്ച് ആരോഗ്യം, ജീവസന്ധാരണം, വാര്‍ത്താവിനിമയം, ഹൗസിങ്, ജലസേചനം, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുമെന്നും നവീന്‍ പട്‌നായിക്ക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it