Latest News

സംസ്ഥാനത്ത് കോണ്‍ഗ്രസ്സും ലീഗും ബിജെപിയും തമ്മില്‍ സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാല്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ്സും ലീഗും ബിജെപിയും തമ്മില്‍ സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും തമ്മില്‍ ആവശ്യമായ സന്ദര്‍ഭത്തില്‍ സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ രാജഗോപാല്‍. ബിജെപിയും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ ആരോപണം യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമായി മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി ഒ രാജഗോപാലിന്റെ അഭിപ്രായപ്രകടനം. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഒ രാജഗോപാല്‍ മുന്‍കാലത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്

ഇടത്പക്ഷം അധികാരത്തിലുണ്ടായിരുന്ന സമയത്ത് അവരെ പുറത്താക്കാനാണ് യുഡിഎഫുമായി സഖ്യം ഉണ്ടാക്കിയതെന്നും അത് നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്നും രാജഗോപാല്‍ പറഞ്ഞു. കൂടാതെ ഇടത്പക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെ ചെറുക്കുന്നതിനും അതുപയോഗിച്ചു. പ്രായോഗിക രാഷ്ട്രീയം അഡ്ജറ്റ്‌മെന്റുകളുടേതാണ്. അതില്ലാതെ മുന്നോട്ടുപോകാനാവില്ല. അത് നേട്ടമായോ എന്നാണ് നോക്കേണ്ടത്. ഇത്തരം സഖ്യം കൊണ്ട് ലാഭമുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 1991ലെ തിരഞ്ഞെടുപ്പിലാണ് സഖ്യങ്ങളുണ്ടാക്കിയത്.

അതേസമയം ബാലശങ്കറിന്റെ ആരോപണങ്ങള്‍ അദ്ദേഹം തളളിക്കളഞ്ഞു.

Next Story

RELATED STORIES

Share it