ടീസ്ത സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ ശക്തമായി അപലപിച്ച് എന്‍ഡബ്ല്യുഎഫ്
ടീസ്തയുടെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ 2002 ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ മുഖം ലോകം അറിയുകയോ കുറച്ചുപേരെങ്കിലും ഈ കൂട്ടക്കൊലയുടെ പേരില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു

ന്യൂഡല്‍ഹി:ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെയും മുന്‍ ഐപിഎസ് ഓഫിസര്‍ ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ എന്‍ഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ് ലുബ്‌ന മെഹ്നാസ് ശക്തമായി അപലപിച്ചു. ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്നും അവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2002ലെ ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി കിട്ടാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലിന്റെ പേരമകളും,പത്മശ്രീ അടക്കമുള്ള നിരവധി ഉന്നത പുരസ്‌കാര ജേതാവും,സജീവ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടീസ്ത.ഇത് മാത്രമാണ് അവരുടെ അറസ്റ്റിനുള്ള ഏക കാരണവുമെന്ന് ലുബ്‌ന മെഹ്നാസ് പറഞ്ഞു.ടീസ്തയുടെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ 2002 ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ മുഖം ലോകം അറിയുകയോ കുറച്ചുപേരെങ്കിലും ഈ കൂട്ടക്കൊലയുടെ പേരില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
2002 വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്തിലെ എഡിജിപി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ പിന്നണിയില്‍ നടന്ന വംശഹത്യ ആസൂത്രണ നിര്‍വ്വഹണങ്ങളെക്കുറിച്ച് നാനാവതി മേത്ത കമ്മീഷന് നല്‍കിയ സത്യവാങ്മൂലങ്ങളാണ് അദ്ദേഹത്തെ സംഘപരിവാരത്തിന് അനഭിമതനാക്കിയത്. മോദിയെ കുറ്റവിമുക്തനാക്കിയ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നടന്ന ഈ അറസ്റ്റുകള്‍ നിയമവിരുദ്ധവും, ജനാധിപത്യവിരുദ്ധവും, അധികാരദുര്‍വിനിയോഗവും പകപോക്കലുമാണെന്നും,അതിനാല്‍ ഈ രണ്ടുപേരെയും നിരുപാധികം മോചിപ്പിക്കണമെന്നും ലുബ്‌ന ആവശ്യപ്പെട്ടു.
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്‍ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT