Latest News

സര്‍ക്കാരിനെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

സര്‍ക്കാരിനെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
X

തിരുവനന്തപുരം: സര്‍ക്കാരിനെ വിശ്വാസമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോണ്‍ഗ്രസിന് വിശ്വാസ പ്രശ്‌നത്തില്‍ ഉറച്ച നിലപാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ഒന്നും ചെയ്തില്ലെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

യുവതീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി വന്നപ്പോള്‍ നാമജപഘോഷയാത്രയുമായി ആദ്യം പ്രതിഷേധം നടത്തിയത് എന്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ബിജെപിയും തുടക്കത്തില്‍ അതില്‍ പങ്കുചേര്‍ന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നെന്നും എന്നാല്‍ അവര്‍ ചെയ്തില്ലല്ലോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തിരുന്നു. ബിജെപിയെക്കൊണ്ടും കോണ്‍ഗ്രസിനെക്കൊണ്ടും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. അവരുടെ നിലപാട് വിശ്വാസികള്‍ക്ക് അനുകൂലമല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it