Latest News

പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണം: ഡോ. പോള്‍

പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാവുന്ന സാഹചര്യം വളരെ ഗുരുതരമാണെന്നും ഇതിന് പരിഹാരം കാണുന്നതിന് പ്രവാസി സംഘടനകള്‍ ശ്രമം നടത്തണമെന്നും ഡോ. പോള്‍ പറഞ്ഞു.

പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണം: ഡോ. പോള്‍
X

ദോഹ: ഗള്‍ഫില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നം മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവുമാണെന്ന് അക്രഡിറ്റഡ് ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയ്‌നറും ലൈഫ് കോച്ചുമായ ഡോ. പോള്‍. പരിശീലന പരിപാടികള്‍ക്കായി ഖത്തറിലെത്തിയ ഡോ. പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാവുന്ന സാഹചര്യം വളരെ ഗുരുതരമാണെന്നും ഇതിന് പരിഹാരം കാണുന്നതിന് പ്രവാസി സംഘടനകള്‍ ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 12 ശതമാനത്തില്‍ കൂടുതല്‍ പേര്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗത്തിന് ചികല്‍സ തേടേണ്ടവരായിട്ടുള്ളതാണ് കണക്കുകള്‍. മലയാളികളില്‍ 9 ശതമാനം പേര്‍ വിഷാദ രോഗത്തിന് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 12 മുതല്‍ 16 വരെ ഖത്തറില്‍ നടക്കുന്ന വിവിധ പരിശീലന പരിപാടികള്‍ക്ക് ഡോ. പോള്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി റിങ് റോഡില്‍ തുര്‍ക്കി ഹോസ്പിറ്റലിനു സമീപമുള്ള ഷര്‍ഖ് കാപിറ്റല്‍ ബിസിനസ് സെന്ററിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക്- 66614796, 77800730. സംഘാടകരായ ഫേവിയോസ് കള്‍സള്‍ട്ടിങ് മാനേജിങ് ഡയറക്ടര്‍ ഷബീന ജലീല്‍, ഡോ. പോള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it