Tennis

ജോക്കോവിച്ച് ഇന്ത്യന്‍ വെല്‍സ്-മിയാമി ഓപ്പണുകളില്‍ നിന്ന് പിന്‍മാറി

വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിന് കളിക്കാനായിരുന്നില്ല.

ജോക്കോവിച്ച് ഇന്ത്യന്‍ വെല്‍സ്-മിയാമി ഓപ്പണുകളില്‍ നിന്ന് പിന്‍മാറി
X


ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊവിഡ് നിയമങ്ങള്‍ തിരിച്ചടിയായി മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച്. അമേരിക്കന്‍ പൗരന്‍മാര്‍ അല്ലാത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. ഇതോടെ വാക്‌സിന്‍ സ്വീകരിക്കാത്ത സെര്‍ബിയന്‍ താരത്തിന് ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ വെല്‍സ്സ്, മിയാമി ഓപ്പണ്‍ എന്നിവയില്‍ കളിക്കാനാവില്ല. അല്‍പ്പം മുമ്പാണ് രണ്ട് ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ജോക്കോവിച്ച് പിന്‍മാറിയത്. വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിന് കളിക്കാനായിരുന്നില്ല.




Next Story

RELATED STORIES

Share it