Latest News

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡി കെ ശിവകുമാറിന് നോട്ടിസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡി കെ ശിവകുമാറിന് നോട്ടിസ്
X

ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡല്‍ഹി പോലിസ് നോട്ടിസ് അയച്ചു.കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിശദമായ സാമ്പത്തിക, ഇടപാട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡി കെ ശിവകുമാറിന് നോട്ടിസ് അയച്ചത്. ഡിസംബര്‍ 19-നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനോ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനോ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ശിവകുമാറിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ പശ്ചാത്തലം, കോണ്‍ഗ്രസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, യംഗ് ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എന്നിവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പണ കൈമാറ്റത്തിന്റെ ഉദ്ദേശ്യവും ഉറവിടവും, യംഗ് ഇന്ത്യയുമായോ എഐസിസി ഉദ്യോഗസ്ഥരുമായോ എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയോ, അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണോ പണം അയച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി ഫയലിംഗുകള്‍, സാമ്പത്തിക പ്രസ്താവനകള്‍, സംഭാവന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it