Latest News

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം; ട്രംപിന്റെ മനോഭാവം അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നോര്‍വെ

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം; ട്രംപിന്റെ മനോഭാവം അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നോര്‍വെ
X

ഒസ്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളുടെ പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുമ്പോള്‍, ആതിഥേയ രാഷ്ട്രമായ നോര്‍വേ അസാധാരണമായ പ്രതിസന്ധിയിലെന്ന് റിപോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗ്രഹവുമായി ബന്ധപ്പെട്ടാണ് നോര്‍വെയില്‍ ആശങ്ക. തനിക്കാണ് ഇപ്രാവശ്യത്തെ നൊബേല്‍ എന്ന് ഇതിനോടകം തന്നെ പലയാവര്‍ത്തി ട്രംപ് പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ട്രംപിന് പുരസ്‌കാരം നല്‍കിയാല്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെടുമെന്ന് ഓസ്ലോയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

നൊബേല്‍ സമ്മാന ജേതാവിനെ തീരുമാനിക്കുന്നതില്‍ നോര്‍വീജിയന്‍ സര്‍ക്കാരിന് പങ്കില്ലെങ്കിലും, നൊബേല്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യത്തെ ട്രംപ് പൂര്‍ണ്ണമായി വിലമതിക്കുന്നില്ലെന്നാണ് ആശങ്ക. ട്രംപിന്റെ അസ്ഥിരമായ മനോഭാവം അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നോര്‍വേയിലെ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാര്‍ട്ടി നേതാവ് കിര്‍സ്റ്റി ബെര്‍ഗ്സ്റ്റ് പറഞ്ഞു. നൊബേല്‍ സെലക്ഷന്‍ കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനമാണ്.വിജയിയെ തീരുമാനിക്കുന്നതില്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല. പക്ഷേ ട്രംപിന് അത് അറിയാമെന്ന് തനിക്ക് ഉറപ്പില്ല. നമ്മള്‍ എന്തിനും തയ്യാറായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു

ഇതിനോടകം തന്നെ വൈറ്റ് ഹൗസ് , ഡോണള്‍ഡ് ട്രംപിനെ 'സമാധാന പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും ട്രംപിന്റെ ഫോട്ടോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു.അതേസമയം, പല രാജ്യങ്ങളിലെയും നേതാക്കള്‍ ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു.

ഏഴുഅന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയില്ലെങ്കില്‍ അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വ്യക്തിപരമായി തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണ്ടെന്നും അമേരിക്കന്‍ 'രാഷ്ട്രത്തിന്' അത് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it