സീറ്റ് കിട്ടിയില്ല: ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജെപിയിലേക്കു മാറി സ്ഥാനാര്‍ഥിയായി

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്കു മാറി എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി. ആലപ്പുഴ തൈക്കാട്ടുശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് ഒറ്റയടിക്ക് മറുകണ്ടം ചാടി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയത്. തൈക്കാട്ടുശേരി ബ്ലോക്കിലേക്ക് ജിബീഷ് മത്സരിക്കുന്നത്.
കെ എസ് യു ജില്ലാ നേതാവും മുന്‍ യൂത്ത് കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം സെക്രട്ടറിയും ആണ് ജിബീഷ്. സീറ്റ് നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു ജിബീഷ്. ഫേസ്ബുക്കില്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും കോണ്‍ഗ്രസ് സമര ചിത്രങ്ങളുമുണ്ട്. എകെ ആന്റണി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ജിബീഷിന്റെ എഫ്ബി പേജിലുണ്ട്.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT