Latest News

'ഇത്തവണ റണ്‍ഔട്ടാവില്ല'; നിതീഷ് കുമാറുമായുള്ള സഖ്യത്തെക്കുറിച്ച് തേജസ്വി യാദവ്

ഇത്തവണ റണ്‍ഔട്ടാവില്ല; നിതീഷ് കുമാറുമായുള്ള സഖ്യത്തെക്കുറിച്ച് തേജസ്വി യാദവ്
X

പട്‌ന: നിതീഷ് കുമാറുമായുള്ള രാഷ്ട്രീയ ജനതാദളിന്റെ സഖ്യത്തെ ക്രിക്കറ്റിലെ ഉപമയുപയോഗിച്ച് വിശേഷിപ്പിച്ച് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. അഞ്ച് വര്‍ഷം മുമ്പ് ജെഡിയുവും കോണ്‍ഗ്രസ്സും ആര്‍ജെഡിയുമായി നിലവിലുണ്ടായിരുന്ന സഖ്യം പൊളിച്ച് നിതീഷ് കുമാര്‍ പുറത്തുപോയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് തേജസ്വി യാദവിന്റെ പ്രതികരണം.

'ഞാനൊരു ക്രിക്കറ്റ് കളിക്കാരനാണ്. ഈ സഖ്യം നിലനിര്‍ക്കും. തീരാത്ത ഇന്നിങ്‌സാണ് ഇത്. ചരിത്രപരമായ സഖ്യം. ഞങ്ങളുടെ പാട്ട്ണര്‍ഷിപ്പ് നീണ്ട കാലം നിലനില്‍ക്കും. ആരും റണ്‍ ഔട്ടാവില്ല'- അദ്ദേഹം പറഞ്ഞു.

ബീഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് തേജസ്വി യാദവ് പുതിയ സഖ്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇതുവരെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ല.

പുതിയ സര്‍ക്കാരില്‍ തേജസ്വി യാദവ് നിതീഷ് കുമാറിന്റെ കീഴില്‍ ഉപമുഖ്യമന്ത്രി പദത്തിലാണ്. ബിജെപി കളിക്കുന്നത് വിഭജന രാഷ്ട്രീയമാണെന്നും പ്രതിപക്ഷ പാര്‍ട്ടികളെ തുരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ സിബിഐ, ഇ ഡി, ഐടി വകുപ്പ് എന്നീ മൂന്ന് 'മരുമക്കളെ' പറഞ്ഞുവിടുന്നു. രാജ്യത്ത് പുതിയൊരു ആഖ്യാനം രൂപപ്പെട്ടിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്നാല്‍ നിങ്ങള്‍ ഹരിച്ഛന്ദ്രനാവും. അല്ലെങ്കില്‍ കുറ്റവാളിയും ബലാല്‍സംഗിയുമാവും. ഇ ഡിയും സിബിഐയും പിറകേ വരും- അദ്ദേഹം പറഞ്ഞു.

നമുക്കു മുന്നില്‍ രണ്ട് സാധ്യതകളുണ്ട്. രാജ്യം സാമൂഹിക സമ്മര്‍ദ്ദത്താല്‍ തകരുന്നത് കണ്ടുനില്‍ക്കുക, അല്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കുക. അതാണ് നാമിപ്പോള്‍ ചെയ്യുന്നത്. ഭാവിയില്‍ എന്താണ് ചെയ്യുന്നതെന്നും അറിഞ്ഞിരിക്കണം. ഇന്ന് ബീഹാറിലെ ഏത് കൊച്ചുകുട്ടിയോടും ഇ ഡി, സിബഐ, ഐ ടി എന്നിവയെക്കുറിച്ച് പറഞ്ഞാല്‍ ഇവ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവര്‍ പറയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it