- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതംമാറ്റ നിയമമനുസരിച്ച് മുന്‍കൂര്‍ അനുമതി തേടിയില്ല; യുപിയില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതിയില്‍ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു
എറ്റാ: ഉത്തര്‍പ്രദേശില എറ്റാ ജില്ലയില്‍ മുന്‍കൂര്‍ അനുമതി തേടാതെ മതംമാറ്റച്ചടങ്ങ്് നടത്തിയ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
മുപ്പതുവയസ്സുകാരനായ ഒരാള്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍, ഒരു മതപണ്ഡിതന്‍, ഒരു ബാര്‍ബര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2020ലെ അനധികൃത മതംമാറ്റ നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി തേടാതെ മതം മാറിയെന്നാണ് കേസ്. 12 വസ്സിനു താഴെയുള്ള രണ്ട് കുട്ടികളുടെ സുന്നത്ത് ചടങ്ങുനടത്താനെത്തിയതിനാണ് ബാര്‍ബറെയും മതപണ്ഡിതനെയും രാംപൂരില്‍ ഷഹ്ബാദ് പ്രദേശത്തുനിന്ന് അറസ്റ്റ് ചെയ്തത്.
പ്രദേശത്തെ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരാണ് പോലിസിനെ വിളിച്ചുവരുത്തിയത്. പോലിസ് എത്തിയതും അവര്‍ക്കൊപ്പമാണ്.
കുടുംബം മതംമാറ്റത്തിനു മുമ്പ് ആവശ്യമായ അനുമതി ജില്ലാ ഭരണകൂടത്തില്‍ നിന്ന് കരസ്ഥമാക്കിയിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
മതം മാറാന്‍ ഒരുങ്ങിയ സ്ത്രീയും അവരുടെ കുട്ടികളും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. കുറേ നാള്‍ മുമ്പ് ഭര്‍ത്താവ് മരിച്ചു. പിന്നീട് ഇവര്‍ മെഹ്ഫൂസ് എന്നയാളുടെ സംരക്ഷണയിലായിരുന്നു. മെഹ്ബൂബും സ്ത്രീയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. മെഹ്ഫൂസിന്റെ കുടുംബത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















