Latest News

ചിറ്റയം ഗോപകുമാറിന് എതിരില്ല; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് യുഡിഎഫ്

ചിറ്റയം ഗോപകുമാറിന് എതിരില്ല; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് യുഡിഎഫ്
X

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചു. എല്‍ഡിഎഫ് ഡെപ്യൂട്ടി സ്പീക്കറായി മല്‍സരിക്കുന്നത് ചിറ്റയം ഗോപകുമാറാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ല എന്നു പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ചിറ്റയം ഗോപകുമാറിനെ ഡപ്യൂട്ടി സ്പീക്കറായി തീരുമാനിച്ചേക്കും.

നേരത്തെ സപീക്കര്‍ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണം എന്ന് വിലയിരുത്തി യുഡിഎഫ് പിസി വിഷ്ണുനാഥിനെ മല്‍സരിപ്പിച്ചിരുന്നു. എന്നാല്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ആരെയും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it