Latest News

ദശാബ്ദത്തിലെ പിഎസ്ജി ടീം; നെയ്മര്‍ പുറത്ത്

ബ്രസീല്‍ താരമായ നെയ്മര്‍ 2017ലാണ് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയത്.

ദശാബ്ദത്തിലെ പിഎസ്ജി ടീം; നെയ്മര്‍ പുറത്ത്
X

പാരിസ്: ദശാബ്ദത്തിലെ പിഎസ്ജി ടീമില്‍ നിന്ന് നെയ്മര്‍ പുറത്ത്. ഫ്രഞ്ച് മാഗസിന്‍ തിരഞ്ഞെടുത്ത ദശാബദത്തിലെ ടീമില്‍ നിന്നാണ് സ്‌ട്രൈക്കര്‍ നെയ്മറെ ഒഴിവാക്കിയിട്ടുള്ളത്. ബ്രസീല്‍ താരമായ നെയ്മര്‍ 2017ലാണ് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയത്. മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരം കൂടുതല്‍ സമയം പുറത്തായിരുന്നു. കൂടാതെ കഴിഞ്ഞ സീസണില്‍ താരം ബാഴ്‌സയിലേക്ക് പോകുമെന്നും വാര്‍ത്തയുണ്ടായിരുന്നു. തുടര്‍ന്ന് പിഎസ്ജിയെ നെയ്മര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാല്‍ ബാഴ്‌സയിലേക്കുള്ള കൂടുമാറ്റം നടക്കാത്തതിനെ തുടര്‍ന്ന് താരം പിഎസ്ജിയില്‍ തുടരുകയായിരുന്നു.

ദശാബ്ദത്തിലെ പിഎസ്ജി ടീം; സിരിഗു, കെയ്‌ലര്‍ നവാസ്, തിയാഗോ സില്‍വ, മാര്‍ക്വിന്‍സ്, മാക്‌സ് വെല്‍, മാര്‍ക്കോ വെറാട്ടി, തിയാഗോ മോട്ടാ, ഏയ്ഞ്ചല്‍ ഡി മരിയാ, എഡിസണ്‍ കവാനി, സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക്, കിലിയന്‍ എംബാപ്പെ .

Next Story

RELATED STORIES

Share it