Latest News

കൊറോണ വൈറസ് ബാധ: ഇന്ത്യക്കാര്‍ സുരക്ഷിതര്‍, ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം

കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗബാധയില്‍ ഇതുവരെ 50 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചത് ഏകദേശം 2000 പേര്‍ വരും.

കൊറോണ വൈറസ് ബാധ: ഇന്ത്യക്കാര്‍ സുരക്ഷിതര്‍, ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം
X

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനിലോ ഹുബെ പ്രവിശ്യയിലോ ഇതുവരെയും ഒരു ഇന്ത്യക്കാരനെയും കൊറോണ വൈറസ് മൂലമുള്ള രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ചൈനയില്‍ ഇതുവരെ ഈ രോഗം ബാധിച്ച് 56 പേര്‍ മരിച്ചു കഴിഞ്ഞു.

''ബീജിങ്ങിലെ ഇന്ത്യന്‍ എംബസി വുഹാനിലെയും ഹുബെയിലെയും ഇന്ത്യക്കാരുമായും പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്''- ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

''നാം ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നമ്മുടെ അറിവനുസരിച്ച് ഇതുവരെയും ഒരാളെ പോലും രോഗം ബാധിച്ചിട്ടില്ല. അവര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

എംബസി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനായി മൂന്ന് ഹോട്ട്‌ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അത് മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജമായിരിക്കും. +8618610952903, +8618612083629 +8618612083617. ഇതാണ് ആ നമ്പറുകള്‍.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും രവീഷ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗബാധയില്‍ ഇതുവരെ 50 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചത് ഏകദേശം 2000 പേര്‍ വരും.

രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന നിരവധി പുതിയ പരിഷകാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it