Latest News

എസ്ഐആറില്‍ അടിയന്തര സ്റ്റേയില്ല; കേരളത്തില്‍ നടപടികള്‍ തുടരും

കേരളത്തിന്റെ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി

എസ്ഐആറില്‍ അടിയന്തര സ്റ്റേയില്ല; കേരളത്തില്‍ നടപടികള്‍ തുടരും
X

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേയില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ഹരജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കേരളത്തിലെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ തുടരുന്നതിന് തടസമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നിലവില്‍ കേരളത്തിലെ പ്രശ്നം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിച്ചു. കേരളത്തിന്റെ ഹരജിയില്‍ ഇടപെടണോയെന്ന് അടുത്ത മാസം രണ്ടിന് തീരുമാനിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. എസ്ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോയെന്ന് അന്ന് നോക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.

കേരളത്തിലെ വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ വാദിച്ചത്. നടപടികള്‍ വേഗത്തില്‍ നടക്കുകയാണെന്നും ആവശ്യമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കമ്മീഷന്‍ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിര്‍വാദം. ബിഎല്‍ഒമാരുടെ ആത്മഹത്യ ഹരജിക്കാര്‍ പരാമര്‍ശിച്ചു. തമിഴ്നാടിന്റെ എസ്‌ഐആറിനെതിരായ ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തമിഴ്നാട്ടില്‍ എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ നാലാണെന്ന് ഹരജിക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it