Latest News

അവിശ്വാസ പ്രമേയം: ജോസ് കെ മാണി പിന്തുണക്കില്ല, പി സി ജോര്‍ജ് അനുകൂലിക്കും

ഈ വിഷയത്തില്‍ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല.

അവിശ്വാസ പ്രമേയം: ജോസ് കെ മാണി പിന്തുണക്കില്ല, പി സി ജോര്‍ജ് അനുകൂലിക്കും
X

കോട്ടയം: ഇടത് സര്‍ക്കാറിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. സ്വതന്ത്ര നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. അതേസമയം ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it