Latest News

വിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍

വിശാലസഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍
X

പട്‌ന: അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിക്ക് ഏഴ് പാര്‍ട്ടികളുടെയും 164 എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു)നേതാവുമായ നിതീഷ് കുമാര്‍.

ആര്‍ജെഡി അടക്കം ഏഴ് പാര്‍ട്ടികള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ഞാന്‍ ഇവിടെ വന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. സ്വതന്ത്രര്‍ക്കൊപ്പം 164 എം.എല്‍.എമാര്‍ ഉള്‍പ്പെടെ 7 പാര്‍ട്ടികളാണ് മഹാഗത്ബന്ധനില്‍(വിശാലസഖ്യത്തില്‍) ഉള്ളത്- നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് അദ്ദേഹം എത്തിയത്.

234 അംഗ നിയമസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും ഭൂരിപക്ഷമുണ്ട്. ജെഡി(യു) 45, ആര്‍ജെഡി 79 എന്നിങ്ങനെയാണ് സീറ്റ് നില. ജിതന്‍ മന്‍ജിയുടെ എച്ച്എഎമ്മിന്റെയും പിന്തുണ നിതീഷിനുണ്ട്. ബിജെപിക്ക് ആകെ 77 എംഎല്‍എമാരാണ് ഉള്ളത്.

ബിജെപിയുമായുള്ള സഖ്യത്തില്‍നിന്ന് പുറത്തുവന്ന ഉടന്‍ നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

2020 മുതലുള്ള ബിജെപിയുമായുള്ള സഖ്യം തങ്ങള്‍ക്കു ഗുണം ചെയ്തില്ലെന്നാണ് ജെഡി(യു) കരുതുന്നത്.

Next Story

RELATED STORIES

Share it