Latest News

വളര്‍ത്തു നായയില്‍ നിന്നും പേവിഷബാധ; ഒമ്പത് വയസുകാരന്‍ മരിച്ചു,മുത്തശ്ശനും മുത്തശ്ശിയും ചികില്‍സയില്‍

കഴിഞ്ഞ മാര്‍ച്ചിലാണ് ഫൈസലിന് നായയുടെ നഖം കൊണ്ട് പോറലേറ്റത്

വളര്‍ത്തു നായയില്‍ നിന്നും പേവിഷബാധ; ഒമ്പത് വയസുകാരന്‍ മരിച്ചു,മുത്തശ്ശനും മുത്തശ്ശിയും ചികില്‍സയില്‍
X

കൊല്ലം: പേവിഷബാധയേറ്റ് ചികില്‍സയില്‍ ആയിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം.പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസലാണ് മരിച്ചത്.നായയുടെ കടിയേറ്റ കുട്ടിയുടെ മുത്തശ്ശനേയും മുത്തശ്ശിയേയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഒരുമാസത്തോളം പ്രായമായ വളര്‍ത്തുനായയുടെ നഖംകൊണ്ടു പോറിയത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഫൈസല്‍. ഏഴാം മെയില്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് ഫൈസലിന് നായയുടെ നഖം കൊണ്ട് പോറലേറ്റത്.എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുകയോ ചികില്‍സിക്കുകയോ ചെയ്തിരുന്നില്ല.പിന്നീട് രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍, ഇന്നലെ പുലര്‍ച്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ ചെല്ലപ്പന്‍, മുത്തശ്ശി ലീല എന്നിവരാണ് നായയുടെ കടിയേറ്റ് ചികില്‍സയില്‍ ഉള്ളത്.ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it