Big stories

സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്‍ദ്ദനം; പ്രതികളില്‍ പോലിസുകാരനും

സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്‍ദ്ദനം; പ്രതികളില്‍ പോലിസുകാരനും
X

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒമ്പത് വയസ്സുകാരനെ പോലിസുകാരനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലിസുകാരന്‍ സിവില്‍ വേഷത്തിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിന്റെ (എസ്എഎഫ്) ആറാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അശോക് ഥാപ്പയാണ് ആക്രമണത്തില്‍ പങ്കെടുത്ത പോലിസുകാരനെന്ന് തിരിച്ചറിഞ്ഞതായി പോലിസ് സൂപ്രണ്ട് (എസ്പി) സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.

രണ്ട് പേര്‍ ബൈക്കില്‍ വരുമ്പോള്‍ അവരിലൊരാള്‍ കുട്ടിയെ പിടിച്ച് നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. വെള്ള വസ്ത്രം ധരിച്ചയാള്‍ കുട്ടിയെ ചവിട്ടുന്നുണ്ട്. രണ്ടാമന്‍ കുട്ടിയുടെ മുടിയില്‍ പിടിച്ച് മര്‍ദ്ദിച്ചു. ഒരാള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രക്കാരന്‍ അയാളെ തള്ളിനീക്കി. അപ്പോഴേക്കും കുട്ടിയെ ബൈക്കില്‍ കയറ്റി റിവേഴ്‌സ് ചെയ്ത് ഒരാള്‍ വേഗത്തില്‍ ഓടിച്ചുപോയി. ഇത് ഒരു സ്ത്രീ തടഞ്ഞു.

റാഞ്ചി പോലിസ് കേസെടുത്തു. പ്രതിയായ പോലിസുകാരനും നോട്ടിസ് നല്‍കി.

പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 323, (മര്‍ദ്ദനം), 294 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമമനുസരിച്ചും കേസെടുത്തതായി ജബല്‍പൂര്‍ എസ്എസ്പി പ്രദീപ് പാണ്ഡെ പറഞ്ഞു.

Next Story

RELATED STORIES

Share it