Latest News

കൊവിഡ് വ്യാപനം രൂക്ഷം: ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ, മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും

ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഷോപ്പിങ് മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും.

കൊവിഡ് വ്യാപനം രൂക്ഷം: ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ, മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും
X

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാര്‍ച്ച് 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു.പരിപാടികളും, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. അതു പോലെ ഷോപ്പിങ് മാളുകള്‍ എട്ടു മണിക്ക് അടയ്ക്കും.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കേസുകളാണ്. ഇന്ത്യയില്‍ മൊത്തമായി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 59,118 കേസുകളാണ്. മാര്‍ച്ച് 25ന് രാജ്യത്ത് 11,00,756 സാമ്പിളുകളാണ് പരിശോധിച്ചത് എന്നാണ് ഐസിഎംആര്‍ അറിയിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ആക്ടീവ് കേസുകളുടെ എണ്ണം 4,21,000 ആണ്.

Next Story

RELATED STORIES

Share it